കൊച്ചി : കേരളത്തില്‍ കനത്തമഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച രാത്രി 12 മണിക്കു മുന്‍പായി ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഏഴു മുതല്‍12 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതിനിടെ, കനത്ത മഴയെത്തുടര്‍ന്ന് കുട്ടനാട് കുപ്പപ്പുറത്ത് മടവീഴ്ചയുണ്ടായി.
കൃഷിക്കായി തയ്യാറാക്കിയിട്ടിരുന്ന 340 ഏക്കര്‍ പാടം മുങ്ങി. പ്രദേശത്തെ ഇരുനൂറോളം വീടുകളില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. കുട്ടനാട്ടിലെ മഞ്ചാടിമുക്കില് പനക്കത്തോട്ടിലാണ് മടവീഴ്ച്ചയുണ്ടായത്. സമീപത്തെ 340 ഏക്കര്‍ വരുന്ന കുപ്പപ്പുറം പാടത്തേക്ക് വെള്ളം കയറി.