നടപ്പു സാമ്പത്തിക വർഷത്തിലെ (2021-2022) അവസാന പ്രവൃത്തി ദിവസങ്ങളിൽ ട്രഷറികളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും പ്രവർത്തനം സുഗമമാക്കുന്നതിനുമായി ധനവകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു (09.03.2022 ലെ 17/2022/ധന നമ്പർ സർക്കുലർ) നടപ്പു സാമ്പത്തിക വർഷത്തെ ബില്ലുകളും ചെക്കുകളും ട്രഷറികളിൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 30ന് വൈകിട്ട് 5 മണിവരെ മാത്രമാണ്. ഈ സമയത്തിനു ശേഷം ബില്ലുകളും ചെക്കുകളും ട്രഷറികളിൽ സ്വീകരിക്കില്ല.
ഓൺലൈൻ മുഖേന സമർപ്പിക്കുന്ന ബില്ലുകളുടെയും ചെക്കുകളുടെയും ഫിസിക്കൽ കോപ്പികൾ ഈ സമയപരിധിക്കുള്ളിൽ ട്രഷറികളിൽ സമർപ്പിക്കണം. എല്ലാ വകുപ്പുമേധാവികളും ഡ്രോയിംഗ് ആൻഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസർമാരും ചെക്ക് പുറപ്പെടുവിക്കുന്ന അധികാരികളും (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേതടക്കമുള്ള) ട്രഷറി ഓഫീസർമാരും ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു.