അന്വേഷണത്തിൽ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാണിക്കാൻ ദിലീപിന് കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷൻ വാദം

33

കൊച്ചി: നിലവിലെ അന്വേഷണത്തിൽ പോരായ്മകളുണ്ടെന്ന് ദിലീപിന് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രോക്‌സിക്യു്ഷന്റെ വാദം . ദിലീപ് അടക്കമുള്ളവർ പ്രതികളായ വധ ഗൂഢാലോചനക്കേസിൽ സി.ബി.ഐ. അന്വേഷണത്തെ എതിർത്ത് പ്രോസി ക്യൂഷൻ പ്രതിക്ക് അന്വേഷണ ഏജൻസിയെ തിരഞ്ഞെടുക്കാനാവില്ലെന്നും കേസ് സി.ബി.ഐ.യ്ക്ക് കൈമാറേണ്ടതില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു.

വധ ഗൂഢാലോചനക്കേസിലെ എഫ്.ഐ.ആർ. റദ്ദാക്കാൻ കഴിയില്ലെങ്കിൽ അന്വേഷണം സി.ബി.ഐ.യ്ക്ക് കൈമാറ ണമെന്ന് ദിലീപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സി.ബി.ഐ. അന്വേഷണത്തെക്കുറിച്ച് ഹൈക്കോടതി സർക്കാരിന്റെ നില പാട് തേടിയത്. അതിനിടെ, തെളിവുകൾ കൈയിലുണ്ടായിട്ടും എന്തുകൊണ്ടാണ് ബാലചന്ദ്രകുമാർ പരാതി നൽകാൻ വൈകി യതെന്നും ഹൈക്കോടതി ചോദിച്ചു. എന്നാൽ കേസ് റദ്ദാക്കണമെന്നുള്ള ഹർജിയിൽ ഇത് പ്രസക്തമല്ലെന്നും ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ബാലചന്ദ്രകുമാർ ദിലീപിനൊപ്പമുണ്ടായിരുന്ന ആളാണ്. ആദ്യം സംശയത്തോടെ തന്നെയാണ് ഇദ്ദേഹത്തെ സമീപിച്ചത്. വിശദമായ അന്വേഷണത്തിൽ വെളിപ്പെടുത്തലുകൾ വസ്തുതാപരമാണെന്ന് ബോധ്യപ്പെട്ടു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഈ വെളിപ്പെടുത്തലുകൾക്കപ്പുറം പലകാര്യങ്ങളും കണ്ടെത്തി, ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യത സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. 18-ഓളം കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് പരിശോധിച്ചി ട്ടുണ്ടെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എസ്.ശ്രീജിത്ത് അടക്കമുള്ളവർക്കെതിരേ പ്രതിഭാഗം ഉന്നയിച്ച ആരോപണങ്ങളും പ്രോസിക്യൂഷൻ തള്ളി ക്കളഞ്ഞു.

നേരത്തെ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യത്തിൽ സർക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയത്.

NO COMMENTS