ഇന്‍ട്രാ സര്‍ക്കിള്‍ സഹകരണവുമായി ബിഎസ്‌എന്‍എല്ലും റിലയന്‍സ് ജിയോയും

290

കൊച്ചി • ഇന്‍ട്രാ സര്‍ക്കിള്‍ സഹകരണവുമായി ബിഎസ്‌എന്‍എല്ലും റിലയന്‍സ് ജിയോയും. പുതിയ സഹകരണത്തിലൂടെ ബിഎസ്‌എന്‍എല്ലിന്റെ 2ജി സേവനങ്ങള്‍ റിലയന്‍സ് ജിയോ വോയ്സ് കോളിനായി ഉപയോഗിക്കും. തിരികെ റിലയന്‍സ് ജിയോയുടെ 4ജി സേവനം ബിഎസ്‌എന്‍എല്ലിനും ലഭിക്കും. വോയ്സ്കോളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുകയാണു റിലയന്‍സ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
റിലയന്‍സ് ജിയോയുടെ ഉയര്‍ന്ന വേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം ബിഎസ്‌എന്‍എല്‍ ഉപയോക്താക്കള്‍ക്കും ലഭിക്കുമെന്നു ധാരണാപത്രം ഒപ്പിട്ട ശേഷം കമ്ബനി അധികൃതര്‍ വ്യക്തമാക്കി. ഏതു തരത്തിലാകും സേവനങ്ങള്‍ ലഭിക്കുകയെന്നുള്ള വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ഇരുകൂട്ടര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന കരാറിലാണ് എത്തിയിരിക്കുന്നതെന്നു ബിഎസ്‌എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവ പ്രതികരിച്ചു.

ഇരു കമ്ബനികള്‍ക്കും ഇടതടവില്ലാത്ത മൊബൈലല്‍ ഫോണ്‍ സേവനം ഉപയോക്താക്കള്‍ക്ക് എത്തിക്കാന്‍ ഇതു വഴി സാധിക്കും. ബിഎസ്‌എന്‍എല്ലിനു ഹൈസ്പീഡ് മൊബൈല്‍ ഡേറ്റ സേവനം എത്തിക്കാന്‍ ഇതു വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വോഡഫോണുമായി ഇന്‍ട്രാ സര്‍ക്കിള്‍ ടുജി സേവനത്തിനുള്ള കരാര്‍ കഴിഞ്ഞ ദിവസമാണ് ബിഎസ്‌എന്‍എല്‍ ഒപ്പിട്ടത്.

NO COMMENTS

LEAVE A REPLY