മൊബൈലില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥി ആശുപത്രിയിൽ

65

മൊബൈലില്‍ മണിക്കൂറൂകളോളം ഫയര്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിയെ മാനസിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.ഫോണില്‍ ഗെയിം കളിക്കുകയായിരുന്ന കുട്ടി പെട്ടെന്ന് ബോധരഹിതന്‍ ആവുകയായിരുന്നു. തമിഴ്നാട്ടിലെ തിരുനെല്‍ വേലിയിലാണ് സംഭവം നടന്നത്.

വിദ്യാര്‍ത്ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി അബോധാവസ്ഥയിലും ഗെയിം കളിക്കുന്ന രീതിയില്‍ കൈകള്‍ ചലിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുട്ടികള്‍ ഇത്തരം ഗെയിമുകള്‍ക്ക് അടിമപ്പെടുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

കുട്ടികളുടെ ശ്രദ്ധ വര്‍ധിപ്പിക്കാനുള്ള നിരവധി ഗെയിമുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. എന്നാല്‍ ചില ഗെയിമുകള്‍ വലിയ ആപത്താണുണ്ടാക്കുന്നത്. ഇത്തരത്തിലുള്ള ഗെയിമുകള്‍ക്ക് അടിമയാകുന്ന വര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കേണ്ട സാഹചര്യമാണുള്ളതെന്ന് ഈ രം​ഗത്തെ വിദ​ഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇത്തരത്തിലുള്ള ഗെയിം കളിച്ചു വരുമ്ബോള്‍ തുടക്കത്തില്‍ സന്തോഷമായിരിക്കും. കുറച്ച്‌ കഴിയുമ്ബോള്‍ ഉത്കണ്ഠയാകും. തുടര്‍ന്ന് വിഷാദ അവസ്ഥയിലേക്കും, മാനസിക സമ്മര്‍ദത്തിലേക്കും പോകാന്‍ വളരെയേറെ സാധ്യതയുണ്ടെന്നും വി​ദ​ഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

NO COMMENTS