തിരുവനന്തപുരം• സ്വകാര്യമില്ലുകളില്‍ കെട്ടിക്കിടക്കുന്ന കുത്തരി ഏറ്റെടുക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്. ഓണക്കാലത്തു വിതരണം ചെയ്യേണ്ട കുത്തരിയാണിത്. ഈ മാസം 30ന് മുന്‍പ് ഏറ്റെടുത്തു വിതരണം ചെയ്യും. കുത്തരി റേഷന്‍ വിതരണം രണ്ടു ജില്ലകളില്‍ക്കൂടി വ്യാപിപ്പിക്കും. ഇതിനുവേണ്ടിവരുന്ന ചെലവ് സിവില്‍ സപ്ലൈസ് വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കര്‍ഷകരില്‍നിന്ന് ഏറ്റെടുത്ത 80,750 ടണ്‍ അരി കെട്ടിക്കിടക്കുന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഉടന്‍ ഏറ്റെടുത്തില്ലെങ്കില്‍ കേന്ദ്ര സബ്സിഡി നഷ്ടമാകുമെന്നായിരുന്നു മുന്നറിയിപ്പ്. സപ്ലൈകോ ഭക്ഷ്യവകുപ്പ് സെക്രട്ടറിയെ രേഖാമൂലം ഇക്കാര്യം അറിയിച്ചിട്ടും ഫലമുണ്ടായിരുന്നില്ല.