ജനീവ: യു.എന്‍ വേദിയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്താന് അതേ നാണയത്തില്‍ ഇന്ത്യയുടെ തിരിച്ചടി. ബലൂച്ചിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും മനുഷ്യാവകാശങ്ങള്‍ മാനിക്കാന്‍ പാകിസ്താന്‍ തയാറാകണമെന്ന് ഐക്യരാഷ് ട്രാ സഭയുടെ മനുഷ്യാവകാശ കമ്മീഷന്റെ 33 ാമത് സമ്മേളനത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടു.യു.എന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ അജിത് കുമാറാണ് വിഷയം ഉന്നയിച്ചത്. തീവ്രവാദം ആഗോളതലത്തില്‍ കയറ്റുമതി ചെയ്യുന്നതിന്റെ പ്രധാന കേന്ദ്രം പാകിസ്താനാണെന്ന് അജിത് കുമാര്‍ പറഞ്ഞു. കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പ്രധാനകാരണം പാക് പിന്തുണയോടെ നടക്കുന്ന അതിര്‍ത്തികടന്നുള്ള തീവ്രവാദമാണ്.
1989 മുതല്‍ വിഘടനവാദികള്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കിവരുകയാണ്. തീവ്രവാദം ഒരു നയമായി എടുത്തിരിക്കുകയാണ് പാകിസ്താന്‍.ജമ്മു കശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യഘടകമാണ്. അത് എക്കാലവും അങ്ങനെ തന്നെ തുടരുകയും ചെയ്യും. നിരവധി രാജ്യങ്ങള്‍ ഇതിനോടം പാകിസ്താനോട് അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കണമെന്നും തീവ്രവാദ ശൃംഖല തകര്‍ക്കണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതും അജിത് കുമാര്‍ ചൂണ്ടിക്കാട്ടി. സമാധാനവും ജനാധിപത്യവും പുലര്‍ത്തിപ്പോരുന്ന രാജ്യമാണ് ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു.