ഇസ്ലാമാബാദ്: പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 6 പേര് മരിച്ചു. 150 പേര്‍ക്ക് പരിക്കറ്റു. പെഷാവര്‍-കറാച്ചി അവാമി എക്സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം. മുള്‍ട്ടാന്‍ സമീപമുള്ള ബുച്ച് റയില്‍വേ സ്റ്റേഷന് അടുത്താണ് വ്യാഴാഴ്ച പുലര്‍ച്ചെ അപകടം നടന്നത്.കൂട്ടിയിയിടിയില് അവാം എക്സ്പ്രസിന്റെ നാലു ബോഗികള്‍ മറിഞ്ഞു. എഞ്ചിനും പവര്വാനും പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.അപകടത്തില്‍ ആറു പേരുടെ മരണമാണ് ഇതു വരെ സ്ഥിരീകരിച്ചത്. പരിക്കേറ്റവരില്‍ പത്തോളം പേരുടെ നില അതീവ ഗുരുതരമാണ്. പെരുന്നാള്‍ അവധി ആയതിനാല്‍ രക്ഷാ പ്രവര്‍ത്തനം വൈകി.