മുംബൈ: ടെലികോം രംഗത്തെ ഏറ്റവും വലിയ ലയനത്തിന് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെലും ഒന്നിക്കുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പ്രവര്‍ത്തനം തുടങ്ങിയതിന് പിന്നാലെയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെലും കൈകോര്‍ക്കുന്നതെന്നതും ശ്രദ്ദേയമാണ്. മലേഷ്യയിലെ മാക്സിസ് കമ്മ്യൂണിക്കേഷനാണ് എയര്‍സെലിന്റെ ഉടമകള്‍.ഇരുകമ്ബനികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ടെലികോം മേഖലയില്‍ ചലനങ്ങളുണ്ടാക്കാവുന്ന ലയനവിവരം പുറത്തുവിട്ടത്.ടെലികോം ഉപയോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തെ ഏറ്റവും വലിയ നാലു കമ്ബനികളില്‍ ഒന്നായി പുതിയ കൂട്ടുകെട്ട് മാറുമെന്ന് ഇരു കമ്ബനികളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.65,000 കോടി ആസ്തി കണക്കാക്കപ്പെടുന്ന പുതിയ കമ്ബനിയില്‍ രണ്ട് ഗ്രൂപ്പുകള്‍ക്കും 50 ശതമാനം വീതം പങ്കാളിത്തമുണ്ടാകും. ഡയറക്ടര്‍ ബോര്‍ഡിലും രണ്ട് ഗ്രൂപ്പുകള്‍ക്കും തുല്യ പങ്കാളിത്തമായിരിക്കും ഉണ്ടാകുക. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇരു കമ്ബനി ഉടമകളും തമ്മില്‍ ലയനചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ലയനത്തോടെ ആര്‍കോമിന്റെ കടം 20,000 കോടിയായി കുറയും. എയര്‍സെലിന്റെ നഷ് ടം 4000 കോടിയായും ചുരുങ്ങും. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ 110 മില്യണും എയര്‍സെലിന് 84 മില്യണും ഉപഭോക്താക്കളുമാണുള്ളത്. നിലവില്‍ രാജ്യത്തെ ടെലികോം കമ്ബനികളില്‍ നാലും അഞ്ചും സ്ഥാനങ്ങ സ്ഥാനത്താണ്.ളിലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെലും. ഇവര്‍ കൈകോര്‍ക്കുന്നതോടെ മൂന്നാമത്തെ കമ്ബനിയായി ഇത് മാറും. സ്പെക് ട്രത്തിന്റെ കാര്യത്തില്‍ ഈ പുതിയ കമ്ബനി രണ്ടാം സ്ഥാനത്താണുള്ളത്.