മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

35

തിരുവനന്തപുരം : അഞ്ചുതെങ്ങിൽ തിങ്കളാഴ്ച രാവിലെ 5.45 മണിക്കാണ് മീൻപിടിത്ത വള്ളം മറിഞ്ഞ്‌ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചത് പുത്തൻമണ്ണ്‌ ലക്ഷം വീട്ടിൽ ആൻറണിയുടെ മകൻ ബാബുവാണ്‌ മരിച്ചത്‌. അഞ്ചുതെങ്ങ് മുസ്ലിം പള്ളിയുടെ എതിര്‍വശം തീരത്തുനിന്ന് മത്സ്യബന്ധനത്തിനായി പോയ പ്രിന്‍സ് എന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. ബാബു ഉള്‍പ്പെടെ മൂന്ന് പേര്‍ കടലില്‍ വീണു. അപകടത്തില്‍പ്പെട്ട മറ്റ് രണ്ട് പേരുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ല

NO COMMENTS