ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതു സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം. ഈ വീഴ്ചയില്‍ ഒന്നാം പ്രതി നിയമമന്ത്രിയാണ്. നിയമമന്ത്രി രാജിവയ്ക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.അതേസമയം, സര്‍ക്കാരിനെതിരെയും ഗോവിന്ദച്ചാമിക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ബി.എ.ആളൂരിനെതിരെയും പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോലം കത്തിച്ചു. ഷൊര്‍ണ്ണൂര്‍ കാരയ്ക്കാട് സൗമ്യയുടെ വീടിനു സമീപമായിരുന്നു പ്രതിഷേധം.