കാസറകോട് :പ്രായമായവർക്കും സ്ത്രീകൾക്കും മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസ് ഭീഷണിയാവുന്നുവെന്ന് മംഗൽപാടി ജനകീയ വേദി. ബന്ദിയോട് മള്ളംങ്കയ്യിൽ എന്ന സ്ഥലത്ത് താലൂക് സപ്ലൈ ഓഫീസ് മുകളിലത്തെ നിലയിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ താലൂക്ക് ഓഫീസിൽ ബസ്സ് യാത്ര ചെയ്ത് വരുന്നവർക്കും സ്റ്റോപ്പിൽ ഇറങ്ങി നടന്നെത്തു കയും വേണം. ഇത് പ്രായമായവർക്കും സ്ത്രീകൾക്കും വലിയ ഭീഷണിയാവുന്നുവെന്നാണ് ജനകീയ വേദി കൂട്ടായ്മ പറയുന്നത് .
ജനങ്ങളുടെ സൗകര്യത്തിനായി നയബസാറിലെ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിലേക്കു താലൂക് സപ്ലൈ ഓഫീസ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപെട്ട് കൊണ്ട് മംഗൽപാടി ജനകീയവേദി വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്തിനും ബന്ധപ്പെട്ടവർക്കും നിവേദനം നൽകിയിരുന്നു . ഇതേതുടർന്നു വികലാംഗ കോർപറേഷന്റെ കൈവശമുണ്ടായിരുന്ന പഞ്ചായത്തിന്റെ കെട്ടിടം വീണ്ടെടുക്കാനും സിവിൽ സപ്ലൈസിന് നൽകാനും പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത്തിന്റെ അടിസ്ഥാനത്തിൽ കെട്ടിടം വീണ്ടെടുക്കുകയും മേൽക്കൂര ഉൾപ്പെടെ എല്ലാ അറ്റകുറ്റപ്പണിയും നടത്തുകയും ചെയ്തതിരുന്നു .
അപ്പോഴാണ് കോവിഡ് വ്യാപനം രൂക്ഷമാവുകയും കോവിഡ് പരിശോധനക്കായി ആരോഗ്യ വകുപ്പിന്റെ അഭ്യർത്ഥന മാനിച്ചു ഇവിടം താൽക്കാലികമായി വിട്ടുകൊടുത്തിരുന്നു .കോവിഡ് പരിശോധന കഴിഞ്ഞു .എന്നാൽ ഇപ്പോൾ പാലിയേറ്റീവിന്റെ പ്രവർത്തനത്തിന് കെട്ടിടം താലൂക് ആശുപത്രി സുപ്രണ്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ആശുപത്രിക്ക് വിശാലമായ സ്ഥല സൗകര്യവും കെട്ടിടവും നിലവിലുണ്ടായിരിക്കെ ഇത് ഒരിക്കലും അനുവദക്കാൻ പാടില്ലെന്നാണ് ജനകീയ വേദി ആവശ്യപ്പെടുന്നത് .
ജനങ്ങളുടെ സൗകര്യം കണക്കിലെടുത്തു ഭീക്ഷണിയാകുന്ന സ്ഥലം എത്രയും വേഗം ഒഴിവാക്കി താലൂക്ക് സപ്ലൈ ഓഫീസ് നയാബസാറിലേക്ക് ഒട്ടും വൈകിപ്പിക്കരുതെ തന്നെ മാറ്റി സ്ഥാപിക്കുന്ന നടപടി സ്വീകരിക്കണമെന്ന് ജനകീയവേദി ആവശ്യപ്പെടുന്നു. ഇല്ലായെങ്കിൽ പൊതു ജനങ്ങളെ ഉൾപ്പെടുത്തി സമര രംഗത്തേക്ക് ഇറങ്ങാൻ നിർബന്ധിതരാകുമെന്ന് ജനകീയ വേദി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു