കൊച്ചി: മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം അധിക ഫീസ് ഈടാക്കാതെ വാഹന രജിസ്ട്രേഷന്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കല്‍ എന്നിവയുടെ അപേക്ഷ സ്വീകരിക്കണമെന്ന് ഹൈക്കോടതി
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അധിക ഫീസ് ഈടാക്കുന്നത് ശരിവച്ചാല്‍ തുക അടയ്ക്കുമെന്ന് അപേക്ഷകരില്‍ നിന്ന് സത്യവാങ്നമൂലം വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു.
അധിക ഫീസ് ഈടാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം വാഹന രജിസ്ട്രേഷന് പുതുക്കാന്‍ നിലവിലുള്ള ഫീസിനു പുറമെ അധിക ഫീസ് ഈടാക്കാന്‍ മോട്ടോര്‍ വാഹന ചട്ടത്തിലെ റൂള്‍ 81ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇതനുസരിച്ച് പുതുക്കാന്‍ വൈകുന്ന ഓരോ മാസവും ഇരുചക്ര വാഹനങ്ങള്‍ക്ക് 300 രൂപ വീതവും മറ്റ് സ്വകാര്യ വാഹനങ്ങള്‍ക്ക് 500 രൂപ വീതവും ഈടാക്കാനായിരുന്നു ഉത്തരവ്.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ വൈകുന്ന ഓരോ ദിവസവും 50 രൂപ വീതം ഈടാക്കാനും തീരുമാനി ച്ചിരുന്നു. ഇത്തരത്തില്‍ ഈടാക്കുന്നത് അധിക ഫീസ് നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് അസോസി യേഷന്‍ കോടതിയെ സമീപിച്ചത്. 2016ലും ഇത്തരത്തില്‍ സമാനമായ ഭേദഗതി നടന്നിരുന്നു. 2017ല്‍ മദ്രാസ് ഹൈക്കോടതി ഇത് റദ്ദാക്കി. ഇതിനെതിരെ സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് സ്റ്റേയില്ല.
പാലക്കാട് ഓള് കേരള യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയിൽ ജസ്റ്റിസ്അമിത് റാവലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.