വർക്കല പ്രകൃതി ചികിത്സ കേന്ദ്രത്തിൽ യോഗ ദിനാഘോഷവും യോഗ പരിശീലനവും നടന്നു

235

തിരുവനന്തപുരം : വർക്കല യോഗ പ്രകൃതി ചികിത്സ ആശുപത്രിയിൽ എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഉദ്ഘാടനം വർക്കല ഹെലിപ്പാഡ് മൈതാനിയിൽ അഡ്വ: വി. ജോയി , എം എൽ എ നിർവ്വഹിച്ചു .കൂടാതെ യോഗ പരിശീലനവും നടന്നു .

നഗരസഭ ചെയർമാൻ ലാജിയുടെ അദ്ധ്യക്ഷതയിൽ ജയപ്രകാശ് നമ്പ്യാർ (ലെഫ്റ്റനൻ്റ് കേണൽ ) സ്വാഗതവും വാർഡ് കൗൺസിലർ അജയകുമാർ , എച് എം സി മെമ്പർ ഷാജഹാൻ , സജീവ് ആശംസകൾ അർപ്പിച്ചുകൊണ്ടും സംസാരിച്ചു .

പ്രകൃതിചികിത്സാ ആശുപത്രി സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ബി.ഹരികുമാർ കൃതജ്ഞത അർപ്പിച്ചു കൊണ്ട് സംസാരിച്ചു . ശരിരത്തിന്റെ പ്രവർത്തനത്തിന് അനുകൂല ഘടകങ്ങളായി യോഗ പോലുള്ള നല്ല ശീലങ്ങൾ ആവശ്യമാണെന്നും ശരീരത്തെയും അതിന്റെ പ്രത്യേകതകളെ അറിയുകയും അതിനനുസരിച്ച് ഭക്ഷണങ്ങളും ദുശ്ശീലങ്ങളും ക്രമീകരിക്കയും ചെയ്താലാണ് ആരോഗ്യം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS