കാസർഗോഡ് : മംഗൽപാടി ആസ്ഥാനമായ മഞ്ചേശ്വരം താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ പണി ഉടൻ ആരംഭിക്കണം എൻസിപി മഞ്ചേശ്വരം നിയോജകമണ്ഡലം കമ്മിറ്റി.
മംഗൽപ്പാടി ആസ്ഥാനമായ മഞ്ചേശ്വരം താലൂക്ക് ആശുപത്രിക്ക് കിഫ്ബിയിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണം ഉടൻ ആരംഭി ക്കണമെന്ന് എൻ സി പി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു
ഓ പി വിഭാഗത്തിൽ ദിനംപ്രതി എഴുന്നൂറോളം രോഗികൾ എത്തുന്ന ആശുപത്രി സ്ഥല പരിമിതി മൂലം വീർപ്പുമുട്ടുകയാണ്.വിവിധ രോഗങ്ങൾക്ക് അടിമപ്പെട്ടു എത്തുന്നവരെ ചികിത്സിക്കുന്നതിന് അതാത് വിഭാഗത്തിലുള്ള വിദഗ്ധ ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കണമെന്നും പാവപ്പെട്ടവരും പട്ടികജാതി -പട്ടികവർഗ്ഗത്തിൽ പെട്ടവരും,മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന പ്രദേശമായതിനാൽ പ്രസവത്തിന് വരെ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട സ്ഥിതിയാണുള്ളത് അത്കൊണ്ട് തന്നെ ലേബർ റൂം സൗകര്യമേർപ്പെടുത്തി ഗൈനക്കോളജിസ്റ്റിനെ നിയമിച്ച് പാവങ്ങൾക്ക് ആശ്വാസംമേകാനുള്ള നടപടി എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് മഹമൂദ് കൈകമ്പ അധ്യക്ഷനായ യോഗത്തിൽ എൻസിപി ജില്ലാ ജനറൽ സെക്രട്ടറി കരീം ചന്ദേര ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് ആന ബാഗിൽ, സിദ്ദീഖ് കൈകമ്പ,കാസർകോട് മണ്ഡലം പ്രസിഡണ്ട് ഉബൈദുള്ള കടവത്ത്,അബ്ദുല്ല മീഞ്ച
ഷേക്ക് മൊയ്തീൻ അട്ടഗോളി,അബ്ദുൽ റഹ്മാൻ ഹാജി കൈകമ്പ, എം പി ഹമീദ് തുടങ്ങിയവർ സംസാരിച്ചു .
ജനറൽ സെക്രട്ടറി ജയകുമാർ മഞ്ചേശ്വരം സ്വാഗതം അഷ്‌റഫ് മദർആർട്ട്‌സ് നന്ദിയും പറഞ്ഞു.