തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ടി സ്ഥാപിച്ച ഗ്യാസ് ഇന്‍സുലേറ്റഡ് 220 കെ.വി സബ്സ്റ്റേഷന്റെ ഉദ്ഘാടനം ജൂൺ 30 ന് വിഴിഞ്ഞം മുക്കോലയില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും.
മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു എന്നി വരും ഡോ.ശശി തരൂര്‍ എം.പി,എം.വിന്‍സെന്റ് എം.എല്‍.എ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. വൈദ്യുതി വിതരണത്തിനായി ഏറ്റവും ആധുനികമായ ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷനാണിത്.