കൊച്ചി : ഹിന്ദു ഐക്യ വേദി സംസ്ഥാന വക്താവ് ആർ വി ബാബുവാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആർഎസ്എസ് ബന്ധം വെളിപ്പെടുത്തിയത്. പറവൂരിലെ ആദ്യ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം രണ്ടാമത്തെ മത്സരത്തിൽ തന്നെ ജയിപ്പിക്കണ മെന്ന് ആവശ്യപ്പെട്ട് വി ഡി സതീശൻ ആർ എസ്എസ് നേതാക്കളെ രഹസ്യമായി കണ്ടെന്നാണ് ആർ വി ബാബു പറയുന്നത്
ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത അക്കാലത്തെ സതീശൻ ഇന്നത്തെ സതീശനായിരുന്നി ല്ലെന്നും തെരഞ്ഞെടുപ്പിൽ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് നേതാക്കളെ രഹസ്യമായി വന്ന് കണ്ട അക്കാലത്തെ സതീശന് ആർഎസ്എസ് വെറുക്കപ്പെട്ട പ്രസ്ഥാനമായിരുന്നില്ലെന്നും ആർ വി ബാബു ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നതത്രെ