പേപ്പട്ടിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് കടിയേറ്റു

215

പാലക്കാട്• ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് കടിയേറ്റു. കോന്നല്ലൂര്‍ രജനി സുബ്രഹ്മണ്യത്തിന്റെ മകന്‍ അജിത് കുമാര്‍ (14), കല്ലംപറമ്ബ് അപ്പുകുട്ടന്‍ (50) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ ജില്ല ആശുപത്രിയില്‍ ചികില്‍സ തേടി. എംഎന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അജിത്ത് കുമാര്‍.രാവിലെ പതിനെ‍ാന്നെ‍ാടെയാണ് നായയുടെ അക്രമം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന അജിത്തിന്റെ കാലിലാണ് പേപ്പട്ടി കടിച്ചത്. നായ പിന്നീട് വഴിയില്‍ കണ്ട പലരെയും ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഒ‍ാടിരക്ഷപ്പെട്ടു. ഇതിനിടെ എതിര്‍വശത്തുനിന്നു വരികയായിരുന്ന അപ്പുക്കുട്ടനെ അക്രമിച്ചു.നിലത്തുവീണ അപ്പുക്കുട്ടന്റെ രണ്ടു കൈകളിലും നായ കടിച്ചു. കൈകളില്‍ പത്തു മുറിവുകളുണ്ട്. നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കും തെരുവുനായകള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്.

NO COMMENTS

LEAVE A REPLY