ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഭാരത് ഭവൻ ദശദിന സാംസ്‌കാരിക വിരുന്ന് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 6 മുതൽ 15 വരെ ഭാരത് ഭവൻ ഹൈക്യൂ തീയേറ്ററിലാണ് സാംസ്‌കാരിക വിരുന്ന്. ഓഗസ്റ്റ് 8 ന് ‘ആർക്കും പാടാം’ എന്ന പേരിൽ സംഘടി
പ്പിക്കുന്ന, ഇന്ത്യൻ ചലച്ചിത്രങ്ങളിലെ ദേശീയ ഗാനാലാപനത്തിനും ദേശീയത പ്രമേയമാക്കി 10 ന് നടക്കുന്ന സംഘഗാന മത്സര ങ്ങളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സർക്കാർ സർവീസിലെ സാംസ്‌കാരിക കൂട്ടായ്മകൾ, സ്വകാര്യ സാംസ്‌കാരിക കൂട്ടായ്മകൾ എന്നിവർക്കും മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ, തൃപ്തി ബംഗാവ്, തൈയ്ക്കാട് പി ഒ. എന്ന വിലാസത്തിലോ bharathbhav ankerala@gmail.com എന്ന മെയിൽ വിലാസത്തിലോ ഓഗസ്റ്റ് അഞ്ചുവരെ അപേക്ഷിക്കാം.
വിജയികൾക്ക് ഉപഹാരവും സർട്ടിഫിക്കറ്റും നൽകും. കൂടുതൽ വിവരങ്ങൾക്ക്: 0471-4000282.