13 കാരിയെ പീഡിപ്പിച്ചു അര്‍ധരാത്രി വെയിറ്റിങ് ഷെഡില്‍ ഉപേക്ഷിച്ചു

168

പത്തനംതിട്ട: പത്തനംതിട്ടയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിമൂന്നുകാരിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി ഉപദ്രവിച്ചശേഷം അര്‍ധരാത്രി വെയിറ്റിങ് ഷെഡില്‍ ഉപേക്ഷിച്ചു. മുള്ളനിക്കാട് സ്വദേശിനിയായ ബാലികയെ ഉപദ്രവിച്ച ശേഷം അര്‍ധരാത്രി വെയിറ്റിങ് ഷെഡില്‍ ഉപേക്ഷിക്കുകയായിരുന്നു. അയല്‍വാസിയായ ശരതാണ് ഉപദ്രവിച്ചതെന്ന് കുട്ടി പോലീസില്‍ മൊഴി നല്‍കി.ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ പത്തനംതിട്ട-വള്ളിക്കോട് റോഡരികില്‍ കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേÿത്രത്തിനു സമീപമുള്ള വെയിറ്റിങ് ഷെഡിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.ഓമല്ലൂരിലെ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയും സമീപവാസിയായ ശരത്തും അടുപ്പത്തിലായിരുന്നെന്നു പോലീസ് പറഞ്ഞു. അവിട്ടം ദിനത്തില്‍ രാത്രി 12 മണിയോടെ വീടിനു പിന്നിലെത്തിയ ശരത് കുട്ടിയെ വിളിച്ച്‌ പുറത്തിറക്കി സമീപത്തുള്ള തോട്ടത്തില്‍ കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ മോക്ഷഗിരി റൂട്ടിലൂടെ ഇരുവരും നടന്ന് കൊടുന്തറയിലെ വെയിറ്റിങ് ഷെഡിലെത്തി. കുട്ടിയോട് ഇവിടെ കാത്തിരിക്കണമെന്നും താന്‍ ഉടനെ എത്താമെന്നും പറഞ്ഞ് ശരത് മുങ്ങുകയായിരുന്നു.മൂന്നുമണിയോടെ അന്വേഷിച്ചിറങ്ങിയ ബന്ധു കുട്ടിയെ വെയിറ്റിങ് ഷെഡില്‍ കണ്ടെത്തുകയായിരുന്നു. വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനം നടന്നതായി കുട്ടി പറഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഇന്നലെ െവെകിട്ട് പെണ്‍കുട്ടിയെ െവെദ്യപരിശോധനയ്ക്ക് വിധേയാക്കിയ ശേഷം കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.

NO COMMENTS

LEAVE A REPLY