സ്വകാര്യ ബസ് ഉടമ ആറ്റിങ്ങല്‍ സ്വദേശി സുധീറിനാണ് വെട്ടേറ്റത്. ഓട്ടോയിലെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്. ഓട്ടോയില്‍ എത്തിയ സംഘം ബസ് ജീവനക്കാരെ ആക്രമിക്കുന്നത് കണ്ട് തടഞ്ഞപ്പോഴാണ് സുധീറിന് വെട്ടേറ്റത്. ആക്രമണത്തില്‍ പ്രതിഷേധിച്ചു ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്കിനു സിഐടിയു ആണ് ആഹ്വാനം ചെയ്തത്. സംഭവത്തില്‍ കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.വ്യാഴാഴ്ച രാത്രി സര്‍വീസ് അവസാനിപ്പിച്ചപ്പോള്‍ വക്കത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്.