ദില്ലി: വീട്ടിലെത്താന്‍ വൈകിയ മകളെ പിതാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ദക്ഷിണ ദില്ലിയിലെ പാലം പ്രദേശത്തായിരുന്നു സംഭവം. മകള്‍ വീട്ടിലെത്താന്‍ വൈകിയതോടെ പിതാവ് അടുക്കളിലെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തിലും പുറത്തും പരിക്കേറ്റിട്ടുണ്ട്.പിതാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ 18കാരിയായ മകള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാജ്നഗറിലുള്ള ആന്റിയെ കാണാന്‍ പോയതുകൊണ്ടാണ് വീട്ടിലെത്താന്‍ നേരം വൈകിയതെന്നാണ് പെണ്‍കുട്ടി നല്കുന്ന വിശദീകരണം.ഇതോടെ നിയന്ത്രണം വിട്ട പിതാവ് മകളെ ആക്രമിക്കുകയായിരുന്നു.അടുക്കളയില്‍ നിന്ന് കത്തിയെടുത്ത ശേഷം പിതാവ് തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. കുറ്റക്കാരനായ ഭവാനി ശങ്കറിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323, 341, 506 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.