മഞ്ചേശ്വരം : മഞ്ചേശ്വരം എം എൽ എ എ കെ എം അഷറഫ് ആർ എസ് എസ് അനുകൂല ജാതി സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതിൽ വിവാദം. ഹൊസങ്കടിയിൽ വിഎച്ച്പി ഉടമസ്ഥതയിലുള്ള ഓഡിറ്റോയത്തിൽ നടന്ന ബാക്കുട സേവാസമാജം കേരള– കർണാടക സമ്മേളനത്തിലാണ് മുഖ്യാതിഥിയായി മുസ്ലിംലീഗ് എംഎൽഎ പങ്കെടുത്തത്. എന്നാൽ ആർ എസ് എസ്സിന്റെയല്ല, സമുദായ സംഘനയുടെ പരിപാടിയിലാണ് പങ്കെടുത്തതെന്നാണ് എംഎൽഎ പറയുന്നത്.
ഫോട്ടോ മോർഫുചെയ്താണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതെന്നും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും എൽ എൽ എ പറഞ്ഞു. ആർ എസ് എസ് നേതാക്കളായ ഹെഡ്ഗേവാർ, സവർക്കർ എന്നിവരുടെ ചിത്രങ്ങൾ വേദിയുടെ പശ്ചാത്തല ത്തിലുണ്ട്. സംഘപരിവാർ പരിപാടികൾ മാത്രമാണ് ഇവിടെ നടക്കാറുള്ളത്. ഇതറിഞ്ഞിട്ടും എംഎൽഎ പങ്കെടുത്തതിനെതിരെ പ്രതിഷേധമുയർന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയുംചെയ്തു.