തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന വിഴിഞ്ഞം സമരം ചിലയിടങ്ങളില്‍ മുന്‍കൂട്ടി തയ്യാറാക്കിയ താണെന്നും പ്രദേശത്തുകാര്‍ മാത്രമല്ല അതില്‍ പങ്കെടുക്കുന്നതെന്നും നിയമസഭയില്‍ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു. .
നമ്മുടെ നാടിന്റെ പശ്ചാത്തല സൗകര്യവികസനത്തിനായി നടപ്പാക്കി വരുന്ന ബൃഹദ് പദ്ധതികളിലൊന്നാണ് വിഴിഞ്ഞം.. പദ്ധതികള്‍ വരുമ്പോള്‍ സ്വാഭാവികമായ ആശങ്കകള്‍ ഉയര്‍ന്നുവരും. അതിന് ആക്കം കൂട്ടാന്‍ ഭീതിയുടെ അന്തരീക്ഷ സൃഷ്ടിക്കാനുള്ള ശ്രമം പാടില്ല. പദ്ധതികള്‍ നടപ്പാക്കേണ്ടതില്ല, നാടിന്റെ സമ്പദ്ഘടന സ്തംഭനാവസ്ഥയില്‍ നില്ക്കട്ടെ എന്ന സമീപനം ജനവിരുദ്ധ നയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഇപ്പോള്‍ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രമായി പങ്കെടുക്കുന്ന ഒന്നാണെന്ന് പറയാന്‍ പറ്റില്ല. ചിലയിടങ്ങളില്‍ മുന്‍കൂട്ടി തയ്യാറാക്കിയ സമരം എന്ന നിലക്കാണ് കാണാന്‍ കഴിയുക.മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ സംസ്ഥാനം നേരിടുന്ന ഗൗരവതരമായ പ്രശ്നമെന്ന നിലക്ക് തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. അവഗണി ക്കാവുന്നതല്ല.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ ഘട്ടത്തിലും സജീവമായ ഇടപെലാണ് നടത്തിയിട്ടുള്ളത്. ഏത് ഘട്ടത്തിലും സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ്. അതില്‍ ഒരു ആശങ്കയും വേണ്ട’ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. .