പുസ്തകോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

19

കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ലോഗോ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പി.രാമചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് താലുക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ദാമോദരന്‍ ലോഗോ ഏറ്റുവാങ്ങി. സംസ്ഥാന ലൈബറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ.പി.അപ്പുകുട്ടന്‍, ഗ്രന്ഥാലോകം പത്രാധിപര്‍ പി.വി.കെ.പനയാല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.

കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.രാജന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം രമാ രാമകൃഷ്ണന്‍, ജില്ലാ ലൈബ്രറി ഓഫീസര്‍ സി.മനോജ് ഹൊസ്ദുര്‍ഗ് താലൂക്ക് എക്‌സി. അംഗങ്ങളായ പപ്പന്‍ കുട്ടമത്ത്, അംബുജാക്ഷന്‍ മാസ്റ്റര്‍, എച്ച്.കെ.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ സുനില്‍ പട്ടേന സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.സുനീഷ് നന്ദിയും പറഞ്ഞു. മധു കാരിയില്‍ ആണ് ലോഗോ രൂപകല്‍പന ചെയ്തത്

സെപ്റ്റംബര്‍ 17,18,19 തീയതികളില്‍ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് പുസ്തകോത്സവം. പ്രശസ്ത നോവലിസ്റ്റ് എം മുകുന്ദനാണ് പുസ്തകോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 45 പ്രസാധകരുടെ 80 ഓളം പുസ്തക സ്റ്റാളുകള്‍ പുസ്തകമേളയിലുണ്ടാകും. പുസ്തകോത്സവത്തിന്റെ ഭാഗമായി ചരിത്രഗാഥ, പുസ്തക പ്രകാശനം, ലൈബ്രറി പ്രവര്‍ത്തക സംഗമം, ചലച്ചിത്ര ഗാനാലാപന മത്സരം, നാടക രാത്രി, വസന്ത ഗീതങ്ങള്‍, കഥാപ്രസംഗം തുടങ്ങിയ പരിപാടികള്‍ നടക്കും.

NO COMMENTS