ലഹരിക്കെതിരെ വള്ളക്കടവ് മുസ്‌ലിം ജമാഅത്ത്

24

തിരുവനന്തപുരം : ലഹരിക്കെതിരെ വള്ളക്കടവ് മുസ്‌ലിം ജമാഅത്തിന്റെ ജനമുന്നേറ്റ പരിപാടി ഗതാഗത വകുപ്പ് മന്ത്രി ആന്റെണി രാജു ഉദ്ഘാടനം ചെയ്തു. അറഫാ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വള്ളക്കടവ് ജമാഅത്ത് പ്രസിഡന്റ് എ സെയ്ഫുദ്ധീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു..എക്സൈസ് ജോയിന്റ് കമ്മീഷണർ സുൾഫിക്കർ, അസിസ്റ്റന്റ് കമ്മീഷണർ പ്രിഥിരാജ്, മുസ്ലീലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, വള്ളക്കടവ് വാർഡ് കൗൺസിലർ ഷാജിദനാസർ, പെരുന്താന്നി കൗൺസിലർ പത്മകുമാർ, ബീമാപള്ളി ഈസ്റ്റ് കൗൺസിലർ സുധീർ , ശംഖുമുഖം കൗൺസിലർ സെറാഫിൻ ഫ്രഡി, ജമാഅത്ത് ജനറൽ സെക്രട്ടറി ഹനീഫ, ജമാഅത്ത് സെക്രട്ടറി ഡോ. അൻവർ , സിപിഐ എം വലിയതുറ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എച്ച്. ഷംനാദ്, വള്ളക്കടവ് വയ്യാമൂല ആക്ഷൻ കൗൺസിൽ സെക്രട്ടറി വിക്രമൻ നായർ , എന്നിവർ പങ്കെടുത്തു.

NO COMMENTS