ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജും മെഴ്സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന ഒരു വർഷ കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്ട്രോണിക്സ് (ADAM) കോഴ്സിന് വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ എന്നീ എൻജിനിയറിങ് ശാഖകളിൽ ഡിഗ്രി/ ഡിപ്ലോമ പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 19. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in, 9496064680, 9446100541.