തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ഈ വർഷം (2021 22 ) നാല് സിനിമകൾ നിർമ്മിക്കും. സുനീഷ് വടക്കുമ്പാടന്റെ ‘കാടു’, മനോജ്കുമാർ സി.എസ്സിന്റെ ‘പ്രളയശേഷം ഒരു ജലകന്യക, ശിവരഞ്ജിനി ജെ യുടെ ‘വിക്ടോറിയ’, ഫർസാന പി.യുടെ മുംതാ ‘ എന്നീ തിരക്കഥകളാണ് തെരഞ്ഞെടുക്കപ്പെട്ടത്.41 വനിതാ സംവിധായകരുടെ എൻട്രികളാണ് നിർമ്മാണത്തിനായി കെഎസ്എഫ് ഡിസിക്ക് ലഭിച്ചത്. 62 സംവിധാ യകർ അപേ ക്ഷിച്ചു. രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കായി ഓൺലൈൻ, ഓഫ് ലൈൻ ശിൽപ്പശാലകൾ നടത്തി. ഇതിൽ പങ്കെടുത്തവർ സമർപ്പിച്ച സബ്മിഷൻ , പ്രസന്റേഷൻ എന്നിവ വിലയിരുത്തി ഇരുവിഭാഗങ്ങളിൽ നിന്നും 5 പേരോട് വീതം തിരക്കഥ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. അമിത് ത്യാഗി, പ്രിയ കൃഷ്ണസ്വാമി, അതുൽ തായ്ഷെതെ എന്നിവരുള്ള നേതൃത്വത്തിലായി രുന്നു ശിൽപ്പശാല. സംവിധായകൻ പ്രിയനന്ദനൻ ചെയർമാനും, സംവിധായകൻ സലീം അഹമ്മദ്, നർത്തകിയും എഴുത്തുകാരിയുമായ ഡോ.രാജശ്രീ വാര്യർ എന്നിവർ അംഗങ്ങളുമായ ജൂറി തിരക്കഥകൾ വിലയിരുത്തി