പരീക്ഷ തീയതി മാറ്റി

26

സ്കോൾ കേരള ഡിസംബർ 3, 4 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡി.സി.എ ഏഴാം ബാച്ച് തിയറി പരീക്ഷയുടെ ടൈംടേബിൾ സംസ്ഥാനത്ത് കെ-ടെറ്റ് പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ മാറ്റി. പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ഡിസംബർ 2ന് നടത്താൻ നിശ്ചയിച്ചിരുന്ന ഡി.സി-03 (ഓഫീസ് ഓട്ടോമേഷൻ) പരീക്ഷ ഡിസംബർ 11ന് രാവിലെ 10 മുതൽ 11.30 വരെയും ഡിസംബർ 4ന് നടത്താൻ നിശ്ചയിച്ചിരുന്ന ഡി.സി-04 (ലിനക്സ് ബേസ്ഡ് ഓഫീസ്) പരീക്ഷ അന്നേ ദിവസം ഉച്ചയ്ക്ക് 2 മുതൽ 3.30 വരെയും നടത്തും.

മറ്റ് പരീക്ഷാ തീയതികളിൽ മാറ്റം ഉണ്ടായിരിക്കില്ല. വിദ്യാർഥികൾ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും നവംബർ 22 മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റണം. വിവരങ്ങൾക്ക്: www.scolekerala.org.

NO COMMENTS