മലപ്പുറം : ഹജ്ജ് അപേക്ഷകർക്ക് അടുത്തുള്ള വിമാനത്താവളത്തിൽ നിന്നു യാത്രയ്ക്ക് അവസരമൊരുക്കുകയെന്ന നിർദ്ദേശം നടപ്പായാൽ കേരളത്തിൽ 3 ഹജ്ജ് എംബാർക്കേഷൻ പോയിന്റുകൾ വരും നെടുമ്പാശേരിക്കും കരിപ്പൂരിനും പുറമേ കണ്ണൂരിൽ നിന്നും ഹജ്ജ് സർവീസുണ്ടാകും. ഹജ് യാത്രച്ചെലവ് കുറയ്ക്കാൻ ഇതു സഹായകരമാകും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഈ നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട് ഉടൻ പുറത്തിറങ്ങുന്ന പുതുക്കിയ ഹജ് നയത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകും.
ഹജ് യാത്രച്ചെലവ് കുറയ്ക്കുന്നതിനാകും പുതിയ ഹജ് നയത്തിലെ ഊന്നൽ കഴിഞ്ഞ ആഴ്ച ഡൽഹിയിൽ സംസ്ഥാന ഹജ് കമ്മിറ്റി പ്രതിനിധികളുമായി കേന്ദ്രം പർച്ച് നടത്തിയിരുന്നു. ഇതിലുയർന്നവയും പൊതുജനങ്ങളിൽ നിന്നുള്ള നിർദേശങ്ങളും പുതിയ നയത്തിലുണ്ടാകും സബ്സിഡി നിർത്തലാക്കിയതോടെ ഹജിന്റെ യാത്രച്ചെലവ് വർദ്ധിച്ചിരുന്നു. ഏറ്റവുമടുത്ത വിമാനത്താവളത്തിൽ എംബാർക്കേഷൻ പോയിന്റ് നൽകുന്നതോടെ നിരക്ക് കുറയ്ക്കാനാകും.
സംസ്ഥാന ഹജ് കമ്മിറ്റികൾക്കു കൂടുതൽ അധികാരം നൽകുന്ന വ്യവസ്ഥകൾ നയത്തിലുണ്ടാകുമെന്നാണു സൂചന. യാത്രയ്ക്ക മുന്നോടിയായി നടത്തുന്ന പ്രതിരോധ കുത്തിവയ്പകൾ സംസ്ഥാന കമ്മിറ്റികൾക്കു നടത്താവുന്ന രീതിയിൽ ക്രമീകരിക്കും.. ഹജ്ജ് നയം പുതുക്കുന്നതിന്റെ ഭാഗമായി നിർദേശം സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും. ഇതിനു പിന്നാലെ നയം പ്രഖ്യാപിക്കും അടുത്തമാസം ഹജ്ജിന് അപേക്ഷ ക്ഷണിച്ചു തുടങ്ങുമെന്ന് സൂചന