കഥാശ്വാസം മലയാള ചെറുകഥയുടെ പുതിയ ഒരധ്യായം കുറിച്ച സംരംഭം ; കെ വി മോഹൻ കുമാർ

149

മലയാള ചെറുകഥയ്ക്ക് വേറിട്ട വായനാനുഭവം സമ്മാനിച്ച അതുല്യമായ ആവിഷ്കാരമാണ് ബന്ന ചേന്ദമംഗല്ലൂരിന്റെ ‘കഥാശ്വാസം ‘എന്ന ഓഡിയോ കഥാവിഷ്കാരം എന്ന് പ്രമുഖ കഥാകൃത്ത് കെ വി മോഹൻ കുമാർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ശിക്ഷക് സദനിൽ കഥാശ്വാസം ആസ്വാദകർ ബന്ന ചേന്ദമംഗല്ലൂരിന് നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാള ചെറുകഥകളുടെ ശബ്ദാവിഷ്കാരത്തിലൂടെ ശ്രദ്ധേയനായ ബന്ന ചേന്ദമംഗല്ലൂരിനെ തിരുവനന്തപുരത്തെ കഥാസ്വാദകർ ആദരിച്ചു.

കോവിഡ് കാലത്ത് ലോകം അടച്ചിട്ടപ്പോൾ മലയാളികൾക്ക് ആശ്വാസവും ശ്വാസവും ആയി വന്ന ശബ്ദവീചികളാണ് ‘കഥാശ്വാസം ‘ മലയാളത്തിലെ ഒട്ടു മിക്ക പ്രമുഖ കഥാകൃത്തുക്കളും ബന്നയുടെ ശബ്ദത്തിൽ വായിക്കപ്പെട്ടു. പുതു കഥാകൃത്തുക്കളുടെതടക്കം 397 കഥകൾ ആണ് കോഴിക്കോട് ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ മലയാളം അധ്യാപകനായ ബന്ന മാഷ് അവതരിപ്പിച്ചത്.

കഥാകൃത്തുക്കളായ ചന്ദ്രമതി, മധുപാൽ എന്നിവർ യഥാക്രമം മുഖ്യ പ്രഭാഷകയും മുഖ്യാതിഥിയുമായി. വിനു എബ്രഹാം, സലിൻ മാങ്കുഴി, വി ഷിനിലാൽ, ജേക്കബ് എബ്രഹാം, സുജാത രാജേഷ്, ലക്ഷ്മിപ്രിയ, പള്ളിച്ചൽ സുരേഷ്, പി വി വിശ്വനാഥൻ എന്നീ കഥാ കൃത്തുക്കൾ അവരുടെ കേൾവി അനുഭവം പങ്കു വെച്ചു.ചടങ്ങിൽ ഡോ. അമ്പു ആർ നായർ അധ്യക്ഷത വഹിച്ചു. നസിറുദ്ധീൻ മുളവൻ കോട് സ്വാഗതഭാഷണവും ബന്ന ചേന്ദമംഗല്ലൂർ മറുമൊഴിയും നടത്തി.

NO COMMENTS