തിരുവനന്തപുരത്ത് പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്നു.

52

തിരുവനന്തപുരം ; വര്‍ക്കലയില്‍ പതിനേഴു വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. രാത്രി സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ പുലര്‍ച്ചെ ഒന്നരയോടെ വീടിനു പുറത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറങ്ങിക്കിടന്ന സംഗീതയെ സുഹൃത്ത് ഗോപു വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തുക യായിരുന്നു എന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സുഹൃത്ത് ഗോപു, അഖില്‍ എന്ന മറ്റൊരു പേരില്‍ പുതിയ ഫോണ്‍ നമ്പറില്‍നിന്ന് സംഗീതയുമായി ചാറ്റ് ചെയ്തു ബന്ധം സ്ഥാപിച്ചു. ചാറ്റില്‍ ആവശ്യപ്പെട്ടത് പ്രകാരം രാത്രി വീടിനു പുറത്തിറങ്ങിയ സംഗീതയെ ഗോപു കൊലപ്പെടുത്തുകയായിരുന്നു.ഹെല്‍മറ്റ് ധരിച്ചാണ് ഗോപു എത്തിയത്.സംഗീത ഹെല്‍മറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ കയ്യിലിരുന്ന പേപ്പര്‍ കത്തി ഉപയോഗിച്ച് സംഗീതയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാരകമായി മുറിവേറ്റ സംഗീതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

NO COMMENTS