ദക്ഷിണേന്ത്യയ്ക്ക് ആദ്യ വന്ദേ ഭാരത് ട്രെയിൻ

26

ദക്ഷിണേന്ത്യയ്ക്ക് ലഭിച്ച ആദ്യ വന്ദേ ഭാരത് ട്രെയിൻ. രാജ്യത്ത് സവാരി ആരംഭിച്ച അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. ചെന്നൈയ്ക്കും മൈസൂരിനും ഇടയിൽ കഴിഞ്ഞ നവംബർ മുതലാണ് സർവീസ് ആരംഭിച്ചത്. ഇതിന് ശേഷം ബംഗാളിലും വന്ദേ ഭാരത് ഓടിത്തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ച ദക്ഷിണേന്ത്യയുടെ ആദ്യ വന്ദേ ഭാരത് കാഴ്ചകളാൽ നിറയുകയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളും, വീഡിയോ പ്ലാറ്റ്ഫോമുകളും. വ്ളോഗർമാരും, യൂട്യൂബർമാരാണ് വന്ദേ ഭാരത് കാഴ്ചകളെ ക്യാമറയിലാക്കി ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നത്.

വന്ദേ ഭാരത് ട്രെയിനിലെ കാഴ്ചകളും, സൗകര്യങ്ങളും കാണുന്ന ആർക്കും ഇത് ട്രാക്കിലോടുന്ന വിമാനമാണോ എന്ന സംശയമാവും ഉണ്ടാവുക. കാരണം വിമാനം തോൽക്കുന്ന സംവിധാനങ്ങളാണ് ഇതിലുള്ലത്. ഈ ട്രെയിനുകൾക്ക് വളരെ പെട്ടെന്ന് ഉയർന്ന വേഗത കൈവരിക്കാനുള്ല സംവിധാനമുണ്ട്. അതിനാൽ യാത്രാ സമയം 25% മുതൽ 45% വരെ കുറയ്ക്കാനും സാധിക്കും. എക്സിക്യൂട്ടീവ് ക്ലാസിലെ യാത്രക്കാർക്ക് സീറ്റുകൾ 180 ഡിഗ്രിയിൽ സ്വയം തിരിക്കാനാവും. പുറംകാഴ്ചകൾക്ക് അഭിമുഖമായി ഇരുന്ന് യാത്ര ചെയ്യാം.

മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്നതാണ് വന്ദേ ഭാരത് എക്സ്പ്രസ്. എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് ഡോറുകൾ സജ്ജീകരിച്ചിരിക്കുന്നു. ആവശ്യങ്ങൾക്കായി ഓൺബോർഡ് ഹോട്ട്സ്പോട്ട് വൈഫൈ, സുഖപ്രദമായ റിവോൾവിംഗ് കസേരകൾ എന്നിവയുമുണ്ട്. ഈ ട്രെയിനിൽ 1,128 യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ല ശേഷിയുണ്ട്.എല്ലാ കോച്ചുകളും സിസിടിവി നിരീക്ഷണത്തിലാണ്.

NO COMMENTS