കൊച്ചി : മന്ത്രി സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹെെക്കോടതി തള്ളി. മല്ലപ്പിള്ളി പ്രസംഗത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണെന്നും കോടതി പറഞ്ഞു. അന്വേഷണസംഘത്തിന്റെ റഫർ റിപ്പോർട്ടിനെതിരെ തടസഹർജിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ നിരീക്ഷിച്ചു
ഭരണഘടന വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് സജി ചെറിയാൻ എംഎൽഎയെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സജി ചെറിയാൻ എംഎൽഎ മന്ത്രിയായിരിക്കെ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച പരാതിയില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്.