മണ്ണടി മുസ്ലിം ജമാഅത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നു

7

മണ്ണടി: രാജ്യത്തിൻ്റെ 74-ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു മണ്ണടി മുസ്ലിം ജമാത്തിൽ പതാക ഉയർത്തുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. മണ്ണടി മുസ്ലിം കേന്ദ്ര ജുമാ മസ്ജിദ് അങ്കണത്തിൽ ജമാഅത്ത് പ്രസിഡൻ്റ് അൻസാരി ഏനാത്ത് പതാക ഉയർത്തി.

ജനറൽ സെക്രട്ടറി എം ജലാലുദ്ദീൻ, വൈസ് പ്രസിഡൻ്റ് അൽ അമീൻ, ട്രഷറർ ജാഫർഖാൻ, കമ്മറ്റി അംഗങ്ങളായ സയ്യിദ് മഷ്ഹൂദ്, അബ്ദുൽ മജീദ്, അബ്ബാസ് മൗലവി തുടങ്ങിയവർ സന്നിഹിതരായിരുന്നു. നൂറുൽ ഹുദാ മദ്രസ വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടന്നു.

ഏനാത്ത് ടൗൺ ജുമാ മസ്ജിദ് അങ്കണത്തിൽ ജമാഅത്ത് സെക്രട്ടറി എം നസീർ പതാക ഉയർത്തി. മണ്ണടി വടക്കേക്കര ജുമാ മസ്ജിദ് അങ്കണത്തിൽ വൈസ് പ്രസിഡൻ്റ് സജീവ് എസ് പതാക ഉയർത്തി. മണ്ണടി താഴത്ത് ജുമാ മസ്ജിദ് അങ്കണത്തിൽ യൂണിറ്റ് കൺവീനർ അബ്ദുൽ ലത്തീഫ് പതാക ഉയർത്തി.

NO COMMENTS

LEAVE A REPLY