നികുതി വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും

13

സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനവിന് എതിരെ കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ഡി.സി.സി കളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.

വൈകിട്ട് മണ്ഡലം കമ്മറ്റികള്‍ പന്തം കൊളുത്തി പ്രകടനം നടത്തും. സാധാരണക്കാരുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കെ.പി.സി.സി കുറ്റപ്പെടുത്തി. തിങ്കളാഴ്ച നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ്‌ മാര്‍ച്ച്‌ നടത്തും.

ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നികുതി വര്‍ധനവാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഭൂമിയും വാഹനവും വൈദ്യുതിയും അടക്കം കൂട്ടാവുന്നി ടത്തെല്ലാം നികുതി കൂട്ടിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന കെട്ടിട നികുതി മുതല്‍ പെര്‍മിറ്റ് ഫീസ് വരെയുള്ളവ ഉയര്‍ത്തി.ഒറ്റത്തവയുള്ള മോട്ടോര്‍ നികുതിയും വാഹന സെസും ഉയര്‍ത്തിതോടെ വാഹനവിലയും കൂടും.

NO COMMENTS

LEAVE A REPLY