തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാവിനെ മർദിച്ച സംഭവത്തിൽ നടപടി സ്വീകരിച്ചതായി ആശു പത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീൻ അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് സൂപ്രണ്ടിന് നിർദേശം നൽകിയിരുന്നു. ട്രാഫിക് വാർഡനെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം കർശന നടപടി സ്വീകരിക്കുന്നതാണ്.