ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലേക്ക്

15

മുന്‍ മുഖ്യമന്ത്രിയും എംഎല്‍എയുമായ ഉമ്മന്‍ചാണ്ടി യെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവി ലേക്ക് കൊണ്ടുപോകും.

ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച യാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായാല്‍ അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി മാറ്റന്ന കാര്യം നേരത്തെ തീരുമാനി ച്ചികുന്നു. എഐസിസിയാണ് ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലെത്തിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ നിര്‍ദ്ദേശാനുസരണം കെ സി വേണുഗോപാല്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. ഞായറാഴ്ച ചാര്‍ട്ടേഡ് വിമാനത്തില്‍ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ട് പോകും.

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ നിലയില്‍ മകനെന്ന നിലയ്ക്ക് തനിക്ക് ഉത്തരവാദിത്തവുമുണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ചികിത്സ സംബന്ധിച്ച്‌ ദുഃഖകരമായ പ്രചാരണം നടന്നു. വ്യാജ വാര്‍ത്തകള്‍ പടച്ച്‌ വിടുന്നത് ശരിയല്ല. എല്ലാ മെഡിക്കല്‍ രേഖകളും തന്‍്റെ പക്കലുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായതിനെ തുടര്‍ന്നാണ് ബെംഗളൂരുവിലേക്ക് മാറ്റുന്നത്.

NO COMMENTS

LEAVE A REPLY