കൊച്ചി: ജിഷയെ കൊന്നത് അമീര്‍ ഉള് ഇസ്ലാമിന്റെ കാണാതായ സുഹൃത്ത് അനാര്‍ ഉള് ഇസ്ലാം ആണെന്ന് അമീറിന്റെ സഹോദരന് ബദര്‍ ഉള് ഇസ്ലാം. ഇന്നലെ ജയിലില്‍ വച്ചു കണ്ട് തന്നോട് അമീര്‍ ഉള് ഇസ്ലാം ഇക്കാര്യം പറഞ്ഞെന്നും ബദര്‍ ഉള് ഇസ്ലാം മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം നടന്ന ദിവസം അനാറും അമീറും ഒരുമിച്ചിരുന്നു മദ്യപിച്ചു. അതിനു ശേഷമാണ് ഇരുവരും കൂടി ജിഷയുടെ വീട്ടിലേക്ക് പോയത്. അമീര്‍ നോക്കിനില്‍ക്കേയാണ് അനാറുള്‍ ജിഷയെ കൊന്നതെന്നും എന്നാല്‍ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ശനിയാഴ്ച ജയിലില്‍ വച്ചു കണ്ടപ്പോഴും അമീര്‍ തന്നോട് പറഞ്ഞതെന്നും ബദര്‍ ഉള് ഇസ്ലാം പറയുന്നു