കൊലപാതകം നടത്തിയശേഷം മൊബൈല്‍ ഫോണ്‍ ഓഫാക്കി മുങ്ങിയ പ്രതി ബെംഗളൂരുവില്‍ പിടിയിൽ

16
സക്കീര്‍ബാബു കൊലക്കേസ് - പ്രതികള്‍ പോലീസ് പിടിയിൽ

കൊലപാതകം നടത്തിയശേഷം മൊബൈല്‍ ഫോണ്‍ ഓഫാക്കി മുങ്ങിയ തിരുവനന്തപുരം നെയ്യാറ്റിന്‍കര ദലുമുഖം തുടലി ബി. എസ്. ഭവനില്‍ എസ്. എല്‍. ഷൈജു (34)-വിനെയാണ് ബെംഗളൂരുവില്‍ നിന്ന് ബലപ്രയോഗത്തിലൂടെ പോലീസ് പിടികൂടിയത്.

പൂഴിക്കാട് ചിറമുടിയില്‍, പുന്തല തുളസീഭവനം വീട്ടില്‍ സജിതയെ തലയ്ക്കടിച്ചുകൊന്ന കേസിലാണ് അറസ്റ്റ്.

സമൂഹമാധ്യമങ്ങളിലൂടെയും വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുപയോഗിച്ചും സ്ത്രീകളുമായി ബന്ധംസ്ഥാപിക്കും. അടുപ്പത്തിലാവുകയും പിന്നീട് അവര്‍ക്കൊപ്പം താമസിക്കുകയും സാമ്ബത്തിക ചൂഷണംചെയ്യുകയുമാണ് ഷൈജുവിന്റെ രീതി. സ്ത്രീകളുടെ സ്വര്‍ണഉരുപ്പടികള്‍ കൈക്കലാക്കി പണയംവെക്കും.

ആ പണം ചെലവാക്കി ജീവിതം ആസ്വദിക്കുന്നതാണ് ഇയാളുടെ ശൈലിയെന്ന് ചോദ്യം ചെയ്യലില്‍ പോലീസിന് വ്യക്തമായി. ഇത്തരത്തില്‍ മുപ്പതോളം സ്ത്രീകളെ ചൂഷണം നടത്തിയതായി പോലീസ് സംശയിക്കുന്നു.

ആര്‍ക്കും പിടികൊടുക്കാത്ത പ്രകൃതം.താമസിക്കുന്ന സ്ഥലത്തും കൂട്ടുകാരോടും ഒരു കാര്യവും വെളിപ്പെടു ത്താത്ത രീതിയായിരുന്നു ഇയാളുടേത്.അതുകൊണ്ട്, വാടകയ്ക്ക് താമസിക്കുന്ന വീടിനടുത്തുള്ളവര്‍ക്കും അടുത്ത് ഇടപഴകിയിരുന്നവര്‍ക്കും ഇയാളെക്കുറിച്ച്‌ വിവരമില്ലായിരുന്നു.

തിരുവല്ലയിലെ സ്ഥാപനത്തില്‍ ജോലിചെയ്തുവന്ന സജിതയെ ഫെയ്‌സ്ബുക്കിലൂടെ ഷൈജു പരിചയപ്പെട്ട് അടുപ്പത്തിലാവുകയും ഒരുമിച്ച്‌ പൂഴിക്കാട്ടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയുമായിരുന്നു.

ബന്ധമുള്ളവരുമായെല്ലാം സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിട്ടുള്ള ഷൈജു സാമ്ബത്തിക തട്ടിപ്പുകള്‍ നടത്തിയതായും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത തായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിദേശത്ത് കേസില്‍പെട്ട് രണ്ടുമാസം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകളും പരാതികളും നിലവിലുണ്ടെന്നും പ്രതി വെളിപ്പെടുത്തി.

ഇയാളുടെ ചില സ്ത്രീസുഹൃത്തുക്കളെ കണ്ടെത്തിയതി ലൂടെയാണ് ബെംഗളൂരു ബന്ധം വെളിപ്പെട്ടത്. റെയില്‍വേ സ്റ്റേഷനുകളിലും മറ്റുമുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ്, പ്രതിയുടെ നീക്കം മനസ്സിലാക്കാനായത്.

ബെംഗളൂരുവിലുള്ള ബന്ധുക്കളുടെ സഹായം തേടിയാണ് ഷൈജു അവിടെയെത്തിയതെങ്കിലും സഹായം ലഭിച്ചില്ല. പോലീസ് സംഘം പിന്തുടരുന്നുണ്ടെന്ന തോന്നലിലാണ് ഇയാള്‍ മംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചത്. എസ്.ഐ. അജി സാമൂവല്‍ പിടിക്കാന്‍ ശ്രമിക്കുമ്ബോള്‍ തള്ളിതാഴെയിട്ടശേഷം ഓടിയ ഷൈജുവിനെ ബലംപ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയത്.

അന്വേഷണത്തിന്റെ ഏകോപനം ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിനായിരുന്നു. എസ്.ഐ. എസ്.നജീബ്, എ.എസ്.ഐ. സന്തോഷ് കുമാര്‍, സി.പി.ഒ.മാരായ നാദിര്‍ഷാ, ശരത് എന്നിവരും ഡാന്‍സാഫിലെ എ.എസ്.ഐ. അജികുമാര്‍, സി.പി.ഒ.മാരായ സുജിത്, അഖില്‍, മിഥുന്‍ എന്നിവരും അന്വേഷണത്തില്‍ പങ്കാളികളായി.

NO COMMENTS

LEAVE A REPLY