തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര ധനുവച്ചപുരം എന്‍ എസ് എസ് കോളേജില്‍ പൊലീസ് അതി ക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ പിടിച്ചു കൊണ്ടു പോയി.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അധ്യാപകര്‍ പൊലീസ് സ്റ്റേഷനിലെത്തിയോടെ കസ്റ്റഡിയില്‍ എടുത്ത 7 പേരെയും വിട്ടയച്ചു. പൊലീസ് കോളേജില്‍ എത്തിയത് അനുമതി തേടാതെയെന്നും റൂറല്‍ എസ്പിക്ക് പരാതി കൊടുക്കുമെന്നും കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്ബ് മുമ്പ് കോളേജിന് സമീപത്ത് നടന്ന ഉത്സവത്തില്‍ അടി നടന്നിരുന്നു.
അടിപിടിയില്‍ ഉള്‍പ്പെട്ടവര്‍ കോളേജിലെ വിദ്യാര്‍ത്ഥി കളാ ണെന്ന ചില വിവരത്തിന്റെ അടിസ്ഥാനത്തി ലാണ് 7 പേരെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് വിശദീകരണം.