തലസ്ഥാന ജില്ലയിലെ ചിറയിന്‍കീഴില്‍ മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിന്‍റെ വൈരാഗ്യ ത്തില്‍ അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി.
തിരുവനന്തപുരം ഏഴാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹന്‍റേതാണ് ഉത്തരവ്. 2012 മാര്‍ച്ച് അഞ്ചിനായിരുന്നു സുകുമാരി അമ്മയെ മകന്‍ ഗോപകുമാര്‍ ചവിട്ടിക്കൊന്നത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയെ തെളിവുകളു ടെയും അയല്‍വാസികളുടെയും മൊഴികളടെയും അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതോടെയാണ് പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.