ഡല്‍ഹി:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യുടെ അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. എല്ലാ നടപടിക്രമങ്ങളും പാലിച്ചു മത്രമേ ബാങ്കുകളെ എസ്ബിഐയുമായി ലയിപ്പിക്കൂവെന്ന് പൊതുമേഖലാ ബാങ്കുകളുടെ ആദ്യപാദ പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിനുശേഷം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി മാധ്യമങ്ങളോട് പറഞ്ഞു.ബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിസഭ തീരുമാനവും കൈക്കൊണ്ടിട്ടുണ്ടെന്നും ജയ്റ്റ്ലി പറഞ്ഞു. ലയനത്തിനെതിരെ ദേശീയ തലത്തില്‍ ബാങ്ക് യൂണിയനുകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ജയ്റ്റ്ലി നിലപാട് ആവര്‍ത്തിരിച്ചിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനീര്‍ ആന്റ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നീ അനുബന്ധ ബാങ്കുകളാണ് ലയിക്കുന്നത്. ലയനത്തോടെ എസ്ബിഐയുടെ ആസ്ഥി 30 ലക്ഷം കോടിയില്‍നിന്ന് 38 ലക്ഷം കോടിയിലേക്ക് ഉയരും. 36 ശതമാനത്തിന്റെ വര്‍ധന.