ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി റിപ്പോ‍‍ർട്ട് സമർപ്പിച്ചു

9

ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി (2021-23)യുടെ മൂന്നാമത് റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. ‘ഔദ്യോഗികഭാഷ മലയാളമാക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതിയും അതിന് വിഘാതമാകുന്ന ഘടകങ്ങളും പ്രതിവിധികളും’ എന്ന വിഷയം ആസ്പദമാക്കി ഭാഷാപണ്ഡിതർ, വിദ്യാഭ്യാസ വിചക്ഷണന്മാർ, മലയാളഭാഷയിലെ വിഖ്യാത എഴുത്തുകാർ, ചരിത്രകാരന്മാർ, സാംസ്‌കാരിക പ്രവർത്തകർ എന്നിവരുമായി ചർച്ച നടത്തുന്നതിനു സമിതി തീരുമാനിക്കുകയും ആവശ്യമായ അഭിപ്രായങ്ങളും നിർദേശങ്ങളും ആരായുന്നതിനായി വിശദമായ ചോദ്യാവലി തയ്യാറാക്കി മുൻകൂട്ടി അയച്ചുകൊടുക്കുകയും തുടർന്ന് വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച ചർച്ചായോഗങ്ങളിൽ ഉയർന്നുവന്ന വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും സമിതിയുടെ നിരീക്ഷണങ്ങളും ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് റിപ്പോർട്ട്.

NO COMMENTS

LEAVE A REPLY