നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്‌കാർ പുരസ്‌കാരം

36

ലോസ്‌ ആഞ്ചലസ്‌ ; നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്‌കാർ പുരസ്‌കാരം ഓസ്‌കറിൽ ഇന്ത്യക്ക് രണ്ട് പുരസ്‌കാരങ്ങളാണ് . മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ദി എലിഫൻ്റ് വിസ്‌പറേഴ്‌സ് എന്ന ചിത്രത്തിന് പിന്നാലെ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെയാണ് ഓസ്‌കാർ വേദിയിൽ ഇന്ത്യ അഭിമാനമുയർത്തിയിരിക്കുന്നത്.

ഒർജിനൽ സോംഗ് വിഭാഗത്തിലാണ് ആർആർആർ പുരസ്‌കാരം നേടിയിരിക്കുന്നത്. എം എം കീരവാണിയാണ് പാട്ടിൻ്റെ സംഗീത സംവിധായകൻ. ചന്ദ്രബോസ് ആണ് വരികള്‍ എഴുതിയത്. കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ജ് എന്നിവർ ചേർന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്.ഊട്ടി സ്വദേശിനിയായ കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ദി എലിഫൻ്റ് വിസ്പറേഴ്സ് എന്ന ചിത്രത്തിലൂടെ യാണ് ഇന്ത്യ ഓസ്കർവേദിയിൽ ആദ്യം അഭിമാനമുയർത്തിയത്. മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം വിഭാഗത്തിലാണ് 41 മിനിട്ട് ദൈർഘ്യമുള്ള ചിത്രം പുരസ്കാരം നേടിയത്.

NO COMMENTS

LEAVE A REPLY