കൊച്ചി: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് പരാമര്‍ശങ്ങള്‍ നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ ഉന്‍മേഷിനെതിരായ വകുപ്പുതല അന്വേഷണം മൂന്നുമാസത്തിനുളളില്‍ പൂര്‍ത്തായാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഇതിനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറകട്റെ ചുമതലപ്പെടുത്തി.മുന്‍പ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അംഗീകരിക്കുന്നില്ലെന്ന് ഡോ ഉന്‍മേഷും സര്‍ക്കാരിനെ അറിയിച്ചിരുന്നു.
സൗമ്യയുടെ പോസ്റ്റുമോര്‍ടം നടത്തിയത് ആര് എന്നതിനെച്ചൊല്ലിയായിരുന്നു വിവാദം. തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം ചുമതലവഹിച്ചിരുന്ന ഡോ ഷെര്‍ളി വാസുവും ഫൊറന്‍സിക് സര്‍ജനായ ഡോ ഉന്‍മേഷും തമ്മില്‍ വലിയ തര്‍ക്കവുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഉന്‍മേഷിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തു. എന്നാല്‍ വകുപ്പുതല അന്വേഷണം വേഗം പൂര്‍ത്തായാക്കണമെന്നാവശ്യപ്പെട്ടാണ് പുതിയ ഉത്തരവ്. മൂന്നു മാസത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ഇതിനായി മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടര്‍ ഡോ ശ്രീകുമാരെയെ ചുമതലപ്പെടുത്തി.എന്നാല്‍ മുന്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കുന്നില്ലെന്നും വീണ്ടും അന്വേഷണം വേണമെന്നും ഡോ ഉന്‍മേഷും ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക തെളിവെടുപ്പുകളില്‍ പോസറ്റുമോര്‍ടം നടത്തിയത് താനാണെന്നും സാക്ഷികള്‍ മൊഴി കൊടുത്തെങ്കിലും അന്വേഷണത്തിലെ കണ്ടെത്തല്‍ തനിക്കെതിരായി എന്നായിരുന്നു ഉന്‍മേഷിന്റെ വാദം. ഈ കണ്ടെത്തല്‍ അംഗീകരിക്കുന്നില്ലെന്ന് ഉന്‍മേഷ് അറിയിച്ചതോടെയാണ് ഡോ. ശ്രീകുമാരിയെ ചുമതലപ്പെടുത്തി തുടര്‍ അന്വേഷണം ഉത്തരവിറങ്ങിയത്.ഇതിനിടെ സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധിയിലെ തുടര്‍ നടപടി സംബന്ധിച്ച് മന്ത്രി എ കെ ബാലന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി