അബൂദാബി മഞ്ചേശ്വരം മേഖലാ എസ് കെ എസ് എസ് എഫ് മജ്‌ലിസുന്നൂറും പ്രവർത്തനോത്ഘാടനവും സംഘടിപ്പിച്ചു ; സിംസാറുൽ ഹഖ് ഹുദവി ലിബസുറഹ്മ്മ ബ്രോഷർ പ്രകാശനം ചെയ്തു

75

അബൂദാബി : മാഞ്ചേശ്വരം മേഖലാ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ പ്രവർത്തനോത്ഘാടനവും മജ്‌ലിസുന്നൂർ പ്രാർത്ഥനാ സദസ്സും വിപുലമായി മദിനത്ത് സായിദ് സെഞ്ച്വുറി പാലസിൽ വെച്ച് സംഘടിപ്പിച്ചു.

മജ്ലിസുന്നൂറിന് അബൂദാബി സുന്നി സെന്റർ പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ തങ്ങൾ , ഹാഫിസ് സൈൻ സഖാഫി , സമീർ അസ്അദി , അബ്ദുൽ റഹ്മാൻ ഹാജി കമ്പള തുടങ്ങിയവർ നേതൃത്വം നൽകി . സമീർ അസ്അദി പ്രഭാഷണം നടത്തി . തുടർന്ന് നടന്ന പ്രവർത്തനോത്ഘാടന ചടങ്ങിൽ സിംസാറുൽ ഹഖ് ഹുദവി പ്രാർത്ഥന നടത്തി, മഞ്ചേശ്വരം മേഖലാ എസ് കെ എസ് എസ് എഫ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഹാജി കമ്പള അദ്ധ്യക്ഷത വഹിച്ചു,

അബുദാബി സുന്നി സെന്റർ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ തങ്ങൾ ഉത്ഘാടനം ചെയ്തു , രണ്ടാം വർഷത്തിലേക്ക് ലിബസുറഹ്മ്മ
പദ്ധതിയെ പരിചയപ്പെടുത്തി മുജീബ് മൊഗ്രാൽ സംസാരിച്ചു , നിർദ്ധരരായ വിദ്യാർത്ഥി വിദ്യാർഥിനികൾക്ക് ബലിപെരുന്നാളിന് പുതു വസ്ത്രം നൽകുന്ന പദ്ധതിയാണ് ലിബസുറഹ്മ . കഴിഞ്ഞ വർഷം നാൽപതോളം നിർദ്ധരരായ കുട്ടികൾക്ക് ഈ പദ്ധതി മുഖാന്തിരം പുതു വസ്ത്രം നൽകിയിരുന്നു . ലിബസ്‌റഹ്മ രണ്ടാം പതിപ്പിനുള്ള ബ്രോഷർ പ്രകാശനം പ്രമുഖ വ്യവസായി മോണു അൽനൂറ്ന് നൽകി ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി നിർവഹിച്ചു .

ചടങ്ങിൽ വെച്ച് അബുദാബി സുന്നി സെന്റർ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട അബ്ദുൽ റഹ്മാൻ തങ്ങളെ സിംസാറുൽ ഹഖ് ഹുദവിയും അബ്ദുൽ റഹിമാൻ ഹാജി കമ്പളയും ഷോൾ അണിയിച്ചു ആദരിച്ചു . കാസറഗോഡ് ജില്ലാ എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഫൈസൽ സീതാംഗോളിയെ മേഖലാ ജനറൽ സെക്രട്ടറി സക്കീർ കമ്പാറും , ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് ബസറയെ പൗര പ്രമുഖൻ മോണു അൽനൂറും , ജില്ലാ സെക്രട്ടറി സവാദ് ബന്തിയോടിനെ അസീസ് പെർമുദെയും ഷോൾ അണിയിച്ചു ആദരിച്ചു .

സംസ്ഥാന എസ് കെ എസ് എസ് എഫ് നേതാക്കളായ ഇസ്മായിൽ ഉദിനൂർ , കമാൽ മല്ലം , ജില്ലാ നേതാക്കളായ ശരീഫ് പള്ളത്തടുക്ക , സത്താർ കുന്നുംകൈ , ഫൈസൽ സീതാംഗോളി,അലി മാസ്തി കുണ്ട്, തുടങ്ങിയവർ പ്രസംഗിച്ചു .യുസഫ് സെഞ്ച്വറി , പി കെ അഷ്‌റഫ് പള്ളങ്കോട് , ഇസ്മായിൽ മുക്രി അടുക്ക, ഹമീദ് മാസിമാർ ,ഫാറൂഖ് സീതാംഗോളി , അസ്ഹർ ബായാർ ,,ഹനീഫ് എരിയാൽ ,സുലൈമാൻ പേരാൽ ,ലത്തീഫ് കുദിങ്കില ,ശരീഫ് ഉറുമി ,ആദം കുമ്പള , യു കെ ജുനൈദ് മൊഗ്രാൽ , തസ്ലീം ആരിക്കാടി,റാസിഖ് ആരിക്കാടി , ഹംസ കൊടിയമ്മ, ആഷിർ പള്ളങ്കോട്, യഹ്‌യ മോഗ്രൽ തുടങ്ങിയവർ സംബന്ധിച്ചു . ജനറൽ സെക്രട്ടറി സക്കീർ കമ്പാർ സ്വാഗതവും ട്രഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY