ന്യൂഡല്‍ഹി • ബൂര്‍ഷ്വ പാര്‍ട്ടികളുമായി സഖ്യം വേണ്ടെന്ന നിലപാടിലുറച്ച് സിപിഎം കേന്ദ്രകമ്മിറ്റി. ബിജെപിക്കെതിരെ മതേതര ജനാധിപത്യകക്ഷികളെ അണിനിരത്തണമെന്ന് ഡല്‍ഹിയില്‍ തുടരുന്ന കേന്ദ്രകമ്മിറ്റി യോഗം പാസാക്കിയ രാഷ്ട്രീയ പ്രമേയം നിര്‍ദേശിച്ചു.ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടിനെ മുതിര്‍ന്ന അംഗം വി.എസ്.അച്യുതാനന്ദന്‍ വിമര്‍ശിച്ചു. ബിജെപി സ്വേച്ഛാധിപത്യ പ്രവണതകളുളള പാര്‍ട്ടിയാണെന്നാണ് പ്രകാശ് കാരാട്ടിന്‍റെ നിലപാട്. എന്നാല്‍ ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയാണെന്നും ഇക്കാര്യം വ്യക്തമാക്കുന്ന പ്രമേയം കേന്ദ്രകകമ്മിറ്റിയില്‍ പാസാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.സംഘടന ശക്തിപ്പെടുത്താനുളള പ്ലീന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതിയും സംഘടനാ വിഷയങ്ങളും കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും.