വിവാഹ ആലോചന നിരസിച്ച യുവതിയെ കുത്തികൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി.

19

വിവാഹ ആലോചന നിരസിച്ചതിന് യുവതിയെ കുത്തികൊന്ന കേസില്‍ പ്രതി അരുണ്‍ കുറ്റക്കാര നെന്നു൦ നാളെ വിധി പറയു മെന്നും കോടതി

നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി സൂര്യഗായത്രിയെയാണ് വീട്ടില്‍ കയറി സുഹൃത്തായിരുന്ന അരുണ്‍ കുത്തി കൊലപ്പെടുത്തിയത്.ഭിന്ന ശേഷിക്കാരായ മാതാപിതാ ക്കളുടെ മുന്നില്‍ വച്ചാണ് 20 വയസ്സുകാരിയെ പ്രതി 33 പ്രാവശ്യം കുത്തി കൊലപ്പെടുത്തിയത്. പിന്നിലെ വാതില്‍കൂടി അകത്ത് കയറി വീട്ടിനുളളില്‍ ഒളിച്ചിരുന്നാണു മാതാപിതാക്കള്‍മുന്നില്‍ വച്ചു പ്രതി ക്രൂരകൃത്യം നടത്തിയത്.

പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കണമെന്നും ഒരമ്മക്കും ഇത്തരമൊരു അനുഭവം ഇനിയുണ്ടാവരുതെന്നു൦ മാതാവ് പ്രതികരിച്ചു

തടയാന്‍ ശ്രമിച്ച അച്ഛന്‍ ശിവദാസനെയും ഭിന്ന ശേഷിക്കാരിയായ അമ്മയെയും അരുണ്‍ ആക്രമിച്ചിരുന്നു. സൂര്യഗായത്രി വിവാഹ ആലോചന നിരസിച്ചതിലെ വൈരാഗ്യമായിരുന്നു കൊലക്ക് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.

കൃത്യത്തിനു ശേഷം പ്രതി അടുത്ത വീട്ടിലെ ടെറസില്‍ ഒളിച്ചിരുന്നു. നാട്ടുകാര്‍ പിടികൂടിയപ്പോള്‍

ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിയായ അരുണ്‍ അറസ്റ്റ് ചെയ്ത അന്നു മുതല്‍ ജയിലിലാണ്. നെടുമങ്ങാട് പോലിസാണ് കുറ്റപത്രം നല്‍കിയത്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് കേസ് പരിഗണിച്ചത്.

വിവാഹ വാദ്ഗാനം നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുണ്‍ സമ്മതിച്ചു. ഈ സാക്ഷി മൊഴികള്‍ നിര്‍ണായകമായി.

NO COMMENTS

LEAVE A REPLY