കസ്റ്റഡി മര്‍ദ്ദനം ; ഡിവൈഎസ്പി ഉള്‍പ്പെടെ ഏഴ് പോലീസുകാര്‍ ക്കെതിരെ നടപടി

16

ഹരിപ്പാട് ; ബാങ്ക് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതിനെ തുട൪ന്ന് മനുഷ്യാവകാശ കമീഷന്റെ നിര്‍ദ്ദേശ പ്രകാരം ഡിവൈഎസ്പി ഉള്‍പ്പെടെ ഏഴ് പോലീസുകാര്‍ക്കെതിരെ കേസെടുത്തു.ബാങ്ക് ഉദ്യോഗസ്ഥന്‍ അരുണിനെ കള്ളക്കേസെടുത്ത് ക്രൂര മായി മര്‍ദ്ദിച്ചതിന് ആണ് കേസ്.

ഹരിപ്പാട് പോലീസ് ആണ് കേസെടുത്തത്. 2017 ലെ യുഡിഎഫ് ഹര്‍ത്താല്‍ ദിവസമാണ് കേസിന്നാസ്പദമായ സംഭവം. ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച്‌ അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് അരുണിന് ഒരു മാസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു.

ഡിവൈഎസ്പി മനോജ് കരണത്തടിക്കുകയും വൃഷണം ഞെരിക്കുകയും ചെയ്തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എസ്‌ഐയും മറ്റ് പോലീസുകാരും കുനിച്ച്‌ നി‍ര്‍ത്തി നട്ടെല്ലിനും പുറത്തും മ‍ര്‍ദ്ദിക്കുകയുമായിരുന്നു.

NO COMMENTS

LEAVE A REPLY